Progressive E-Writers Forum

പ്രിയമുള്ളവരേ,

ഇത് പ്രോഗ്രസീവ് ഇ-റൈറ്റേഴ്സ് ഫോറത്തിന്റെ ഔദ്യോഗിക ബ്ലോഗ് ആണ്. പുരോഗമന ചിന്താഗതികാരായ ഇന്റെർനെറ്റ് ആക്ടിവിസ്റ്റുകളുടെയും എഴുത്തുകാരുടെയും കൂട്ടായ്മയാണ് പ്രോഗ്രസ്സീവ് ഇ-റൈറ്റേർസ് ഫോറം. ജാതി-മത-വർണ്ണ-വർഗ്ഗ-ലിംഗ ചിന്തകൾക്കതീതമായി മാനവികതയെ ഒരു ജീവിതാദർശമായി ഉയർത്തിപ്പിടിക്കുന്ന ഏതൊരാൾക്കും ഈ ഫോറത്തിൽ അംഗമാകാം. മുതലാളിത്ത തിന്മകളിൽ നിന്നും സാമ്രാജ്യത്ത മേൽക്കോയ്മകളിൽ നിന്നും ചുഷണങ്ങളിൽ നിന്നും മുക്തമായ ഒരു ലോകസമൂഹത്തിന്റെ സൃഷ്ടിയ്ക്കായുള്ള പരിശ്രമങ്ങളും പോരാട്ടങ്ങളും ഇ-എഴുത്തുകാരുടെയും കടമയായി കരുതുന്നവർക്ക് ഈ കൂട്ടായ്മയിൽ പങ്കു ചേരാം. മാനവികത ഉയർത്തിപ്പിടിക്കുന്ന പുരോഗമന ഇ-എഴുത്തുകാരുടെ ഈ കൂട്ടായ്മ സ്വാതന്ത്ര്യത്തിനും ജനാധിപത്യത്തിനും പൌരാവകാശങ്ങൾക്കും വേണ്ടി സദാ നിലകൊള്ളുന്നവരായിരിക്കും. അന്ധവിശ്വാസങ്ങളെയും അനാചാരങ്ങളെയും ഇല്ലാതാക്കുവാനുള്ള ഉദ്യമങ്ങളിലും പുരോഗമന ഇ-എഴുത്തുകാർ ജാഗരൂകരായിരിക്കും . മതേതരത്വം , മതരാഹിത്യം തുടങ്ങിയ നവീന ആശയങ്ങളോടാണ് പുരോഗമന ഇ-എഴുത്തുകാരുടെ കൂറും വിശ്വാസവും. യുദ്ധങ്ങളും കലാപങ്ങളുമില്ലാത്ത മനുഷ്യൻ മനുഷ്യനെ സംഗീതം പോലെ സ്നേഹിക്കുന്ന ഒരു ലോക സമൂഹം പുലരണമെന്ന് ഈ ചിന്താപക്ഷം ആഗ്രഹിക്കുന്നു. ചുരുക്കത്തിൽ വിശ്വമാനവികത എന്ന മഹത്തായ ആശയത്തിലൂന്നിയ ചിന്തയും എഴുത്തും പ്രവൃത്തിയും ജീവിതത്തിന്റെ ഭാഗമായി കാണുന്ന സുമനുസുക്കളുടെയും മനുഷ്യസ്നേഹികളുടെയും കൂട്ടായ്മയാണിത്.
പുരോഗമന ചിന്താഗതിക്കാർക്ക് ആശയങ്ങൾ പങ്കു വയ്ക്കാനും പ്രവർത്തനങ്ങൾ സംഘടിപ്പിക്കാനും സ്വന്തം രചനകൾ പ്രസിദ്ധീകരിക്കാനും ഈ ബ്ലോഗ് ഉപയോഗിക്കാം. നിങ്ങള്‍ ഇവിടെ പ്രസിദ്ധീകരിക്കാൻ ആഗ്രഹിക്കുന്ന മൌലിക രചനകൾ താഴെ നൽകുന്ന ഇ-മെയിലിലേയ്ക്ക് അയക്കുക. യൂണിക്കോട് ലിപിയിൽ (കഴിവതും അഞ്ജലി ഓൾഡ് ലിപി) ആയിരിക്കണം സൃഷ്ടികൾ എഴുതി അയക്കേണ്ടത്. സ്വന്തം രചനകൾ സംബന്ധിച്ച പൂർണ്ണ ഉത്തരവാദിത്വം അതതിന്റെ രചയിതാക്കൾക്കു മാത്രമായിരിക്കും. സൃഷ്ടികൽ അയക്കുന്നതിനും മറ്റ് വിവരങ്ങൾക്കും താഴെ കാണുന്ന ഇ-മെയിൽ വിലാസം ഉപയോഗിക്കുക. പ്യൂഫുമായി (PEWF- Progressive E- Writers Forum) പ്രവർത്തനങ്ങളുമായി സഹകരിക്കാൻ ആഗ്രഹിക്കുന്നവർ അവരുടെ ഇ-മെയിൽ ഐഡികൾ മെയിൽ ചെയ്യണം.
pewfmail@gmail.com

Sunday 22 January 2012

Progressive E-Writers Forum

Progressive E-Writers Forum

പ്രിയമുള്ളവരേ,

ഇത് പ്രോഗ്രസീവ് ഇ-റൈറ്റേഴ്സ് ഫോറത്തിന്റെ ഔദ്യോഗിക ബ്ലോഗ് ആണ്. പുരോഗമന ചിന്താഗതികാരായ ഇന്റെർനെറ്റ് ആക്ടിവിസ്റ്റുകളുടെയും എഴുത്തുകാരുടെയും കൂട്ടായ്മയാണ് പ്രോഗ്രസ്സീവ് ഇ-റൈറ്റേർസ് ഫോറം. ജാതി-മത-വർണ്ണ-വർഗ്ഗ-ലിംഗ ചിന്തകൾക്കതീതമായി മാനവികതയെ ഒരു ജീവിതാദർശമായി ഉയർത്തിപ്പിടിക്കുന്ന ഏതൊരാൾക്കും ഈ ഫോറത്തിൽ അംഗമാകാം. മുതലാളിത്ത തിന്മകളിൽ നിന്നും സാമ്രാജ്യത്ത മേൽക്കോയ്മകളിൽ നിന്നും ചുഷണങ്ങളിൽ നിന്നും മുക്തമായ ഒരു ലോകസമൂഹത്തിന്റെ സൃഷ്ടിയ്ക്കായുള്ള പരിശ്രമങ്ങളും പോരാട്ടങ്ങളും ഇ-എഴുത്തുകാരുടെയും കടമയായി കരുതുന്നവർക്ക് ഈ കൂട്ടായ്മയിൽ പങ്കു ചേരാം.

മാനവികത ഉയർത്തിപ്പിടിക്കുന്ന പുരോഗമന ഇ-എഴുത്തുകാരുടെ ഈ കൂട്ടായ്മ സ്വാതന്ത്ര്യത്തിനും ജനാധിപത്യത്തിനും പൌരാവകാശങ്ങൾക്കും വേണ്ടി സദാ നിലകൊള്ളുന്നവരായിരിക്കും. അന്ധവിശ്വാസങ്ങളെയും അനാചാരങ്ങളെയും ഇല്ലാതാക്കുവാനുള്ള ഉദ്യമങ്ങളിലും പുരോഗമന ഇ-എഴുത്തുകാർ ജാഗരൂകരായിരിക്കും . മതേതരത്വം , മതരാഹിത്യം തുടങ്ങിയ നവീന ആശയങ്ങളോടാണ് പുരോഗമന ഇ-എഴുത്തുകാരുടെ കൂറും വിശ്വാസവും. യുദ്ധങ്ങളും കലാപങ്ങളുമില്ലാത്ത മനുഷ്യൻ മനുഷ്യനെ സംഗീതം പോലെ സ്നേഹിക്കുന്ന ഒരു ലോക സമൂഹം പുലരണമെന്ന് ഈ ചിന്താപക്ഷം ആഗ്രഹിക്കുന്നു. ചുരുക്കത്തിൽ വിശ്വമാനവികത എന്ന മഹത്തായ ആശയത്തിലൂന്നിയ ചിന്തയും എഴുത്തും പ്രവൃത്തിയും ജീവിതത്തിന്റെ ഭാഗമായി കാണുന്ന സുമനുസുക്കളുടെയും മനുഷ്യസ്നേഹികളുടെയും കൂട്ടായ്മയാണിത്.

No comments: